Sabna Farsana
എന്താണ് കോച്ചിംങ്ങ്?
Updated: May 4, 2021
ക്ലൈന്‍റിന്‍റെ (കോച്ച് ചെയ്യപ്പെടുന്ന വ്യക്തി) കൂടെ ആലോചന പ്രേരകമായതും സര്‍ഗ്ഗാത്മമവുമായ പ്രക്രിയയിലൂടെ അവരെ വ്യക്തിപരമായും തൊഴിൽ പരമായും പരമാവധി സാധ്യതയിൽ എത്താൻ പ്രചോദിപ്പിക്കുക - ഇതാണ് ICF(International Coach Federation) കോച്ചിംങ്ങിന് നല്‍കിയിട്ടുള്ള വ്യാഖ്യാനം.

കാരണങ്ങൾ തേടി ഭൂതകാലം ചികയുന്നതിന് പകരം, പരിഹാരങ്ങളും ഉത്തരങ്ങളും കണ്ടെത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ലക്ഷ്യത്തിലേക്ക് മുന്നേറുന്ന പദ്ധതിയാണ് കോച്ചിംങ്ങ്. ക്ലൈന്‍റിന് അവരുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍, നേരിട്ട് കാര്യങ്ങളില്‍ ഇടപെടാതെ, എന്നാൽ അവരുടെ പ്രചോദനശക്തി കണ്ടെത്തി ഉത്സാഹവും പിന്തുണയും നല്‍കുന്ന ആളാണ് കോച്ച്. ചോദ്യങ്ങളിലൂടെ, കോച്ചിംങ്ങിന്‍റെ വെളിച്ചം അടിക്കുന്നത് വരെ നിങ്ങളുടെ ഉള്ളില്‍ ഇരുട്ടില്‍ മറഞ്ഞിരുന്ന വഴികള്‍ നമ്മൾ ഒരുമിച്ച് അന്വേഷിച്ച് സഞ്ചരിക്കും. തുറന്ന് സംസാരിക്കുമ്പോള്‍ ചിന്തകളുടെ കുരുക്ക് അഴിച്ച് സാഹചര്യത്തെ കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കാൻ കഴിയും. ഞങ്ങൾ കോച്ചുകളുടെ വിശ്വാസം നിങ്ങളുടെ ജീവിതത്തിന്‍റെ വിദഗ്ധർ നിങ്ങൾ തന്നെയാണ്. നിങ്ങളുടെ മറഞ്ഞിരിക്കുന്ന കഴിവുകളെ കുറിച്ച് നിങ്ങളെ തിരിച്ചറിവിലേക്ക് എത്തിച്ചും, നിങ്ങൾ കൊണ്ടുനടക്കുന്ന ചില പരിമിതപ്പെടുത്തുന്ന വിശ്വാസങ്ങൾ പൊളിച്ച് എഴുതിപ്പിച്ചും മുന്നോട്ട് നീങ്ങുവാൻ നിങ്ങളുടെ ശ്രദ്ധ തിരിക്കലാണ് ഒരു കോച്ച് എന്ന നിലയില്‍ ഞാൻ ചെയ്യുക. ജീവിതം മെച്ചപ്പെടുത്താൻ ആവശ്യമായ അറിവ് നമ്മൾ ആര്‍ജ്ജിച്ചെടുത്തിട്ടുണ്ട്. എന്നാൽ അവ ജീവിതത്തിൽ നടപ്പാക്കുവാൻ നമ്മൾ പാടുപെടുന്നു. മോട്ടിവേഷൻ ക്ലാസ്സുകൾ മാറ്റത്തിലേക്കുള്ള ഒരു മികച്ച തുടക്കം നമുക്ക് നല്‍കുമെങ്കിലും ആ തീ കുറച്ച് ദിവസത്തിനകം മങ്ങിപ്പോകുന്നു. നിങ്ങൾ മാറുവാന്‍ ഉറച്ച തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ, ആ വഴിയില്‍ തന്നെ നിങ്ങളെ ഉറപ്പിച്ച് നിറുത്താന്‍ ഒരു കോച്ച് കൂടെ ഉണ്ടെങ്കിൽ തീര്‍ച്ചയായും ജീവിതത്തെ പുതിയ ഉയരങ്ങളില്‍ എത്തിക്കാം.
എന്താണ് ഒരു കോച്ച് ആകുവാൻ എന്നെ നയിച്ചത്?
ജീവിതം തുടങ്ങിയ ശേഷം, എന്‍റെ സ്വന്തം ജീവിതത്തിൽ പല സന്ദര്‍ഭങ്ങളിലും എനിക്ക് ചുറ്റും എന്താണ് സംഭവിക്കുന്നത് എന്ന വ്യക്തത ലഭിക്കുവാൻ, എന്‍റെ സ്വന്തം വാക്കുകൾ എനിക്ക് എതിരെ ആയുധമാക്കും എന്ന പേടിയില്ലാതെ ആരോടെങ്കിലും ഒന്ന് തുറന്ന് സംസാരിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. ധാരാളം നല്ല സുഹൃത്തുക്കൾ ഉണ്ടായിരുന്നിട്ടും അവരുടെ സ്വന്തം തിരക്കിലും ബഹളത്തിനും ഇടയില്‍ എന്നെ കേള്‍ക്കുവാൻ ചുരുക്കം ചിലര്‍ക്കെ സമയം ഉണ്ടായിരുന്നൊള്ളു. ജീവിതത്തിന്‍റെ വേലിയേറ്റങ്ങളിൽ നീന്തുവാൻ എന്നെ സഹായിച്ചത് എന്‍റെ ഏറ്റവും പ്രധാന മാര്‍ഗ്ഗനിര്‍ദ്ദേശികൾ എന്ന് ഞാൻ വിശ്വസിക്കുന്ന എന്‍റെ മാതാപിതാക്കളാണ്. പക്ഷേ ഇരുകൂട്ടരും, കൂട്ടുകാരും കുടുംബവും, നമ്മളോടുള്ള സ്നേഹത്താല്‍, മിക്ക സന്ദര്‍ഭങ്ങളിലും നമുക്ക് സഹതാപമാണ് നല്‍കുക. വികാരാധീയമായ ബഹളങ്ങളിൽ നിന്ന് ഒഴിഞ്ഞ് എല്ലാ ദിശകളിൽ നിന്നും ചിന്തിക്കാൻ ഒരു ഇടം നമുക്ക് നല്‍കുവാന്‍ അവര്‍ക്ക് സാധിക്കണം എന്നില്ല. മിക്കവർക്കും അവരെ കേള്‍ക്കുവാനോ മനസ്സിലാക്കുവാനോ മുന്നോട് നീങ്ങുവാൻ സഹായിക്കാനോ സാധിക്കുന്ന ആളുകൾ ചുറ്റിലും ഉണ്ടായിരിക്കണമെന്നില്ല എന്നും എനിക്ക് പിന്നീട് മനസ്സിലായി. അപ്പോഴാണ് ഞാൻ തീരുമാനിച്ചത്, ഒരു കോച്ച് ആകണം.
തന്‍റെ ഏറ്റവും മികച്ച പതിപ്പില്‍ എത്തിക്കാൻ സഹായിക്കുന്ന തന്‍റെ സ്വന്തത്തിലൂടെയും ഗുണങ്ങളിലൂടെയും കഴിവുകളിലൂടെയും നോക്കിക്കാണുവാന്‍ സാധിക്കാത്തതിനാൽ ജീവിതത്തിൽ തോറ്റു പോയി എന്ന് വിചാരിക്കുന്നതും മുന്നോട്ട് ഒരു വഴിയും കാണാന്‍ സാധിക്കാത്തതും എത്ര പേടിപ്പെടുത്തുന്നതാണ് എന്നെനിക്ക് അറിയാം.
കോച്ചിംങ്ങിനോടുള്ള ഇഷ്ടം.
കോച്ചിംങ്ങ് ഞാൻ ഇഷ്ടപ്പെടാൻ കാരണം, മനുഷ്യര്‍ക്ക് സാധിക്കുന്ന എന്നാല്‍ അവർ തിരിച്ചറിയാത്ത അവരുടെ ഏറ്റവും മികച്ചത് പുറത്ത് കൊണ്ടുവരുവാൻ സഹായിക്കുന്നു.
ഞാൻ ഒരു നല്ല കേൾവിക്കാരിയാണ് എന്നാണ് എന്‍റെ കൂട്ടുകാർ പറയാറ്. ആളുകൾ സംസാരിക്കുന്നത് കേട്ടിരിക്കാൻ എനിക്ക് ഇഷ്ടമാണ്. എത്ര മണിക്കൂര്‍ വേണമെങ്കിലും ഒരു മടുപ്പില്ലാതെ കേട്ടിരിക്കാന്‍ എനിക്ക് കഴിയും. എന്നില്‍ കൗതുകം ഉണരുമ്പോള്‍, മനസ്സിൽ അവരെ കുറിച്ച് വിചാരണകൾ എഴുതി വെക്കുന്ന പകരം, അവരോട് നേരിട്ട് സഹാനുഭൂതിയോടെ കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കും. ആരെങ്കിലും അവരുടെ പ്രിയപ്പെട്ടവർ അവരെ വേദനിപ്പിച്ചത് പറയുകയാണെങ്കില്‍ പ്രിയപ്പെട്ടവരെ മോശക്കാരായി തരം തിരിക്കുന്ന പകരം, വേദനിപ്പിച്ചത് അവരുടെ പ്രവര്‍ത്തികളാണ്, അല്ലാതെ അവരല്ല എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. മനുഷ്യന്‍ വെറും ഒരു പ്രവൃത്തിയിലും ഉപരിയാണ്. അതിനാൽ നിങ്ങള്‍ക്ക് എന്തും എന്നോട് തുറന്ന് സംസാരിക്കാം, സംസാരിക്കപ്പെട്ട ആരെയും മോശക്കാരായി ചിത്രീകരിക്കും എന്ന പേടി കൂടാതെ സംസാരിക്കാം. നന്മയുടെ കണ്ണാടിയിലൂടെ നോക്കി ചുറ്റുമുള്ള നന്മ കണ്ടെത്താനും, ചിലപ്പോൾ മറ്റുള്ളവരെ വേദനിപ്പിച്ച പ്രവൃത്തിയുടെ പിന്നിലെ നല്ല ഉദ്ദേശ്യം കണ്ടെത്താനുമാണ് എനിക്ക് താല്‍പര്യം. ഒരു നല്ല കോച്ച് ആകുവാൻ ഈ ഗുണങ്ങള്‍ എന്നെ സഹായിച്ചിട്ടുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു.
സൈറ്റിൽ ഒരു അംഗമായ ശേഷം ഒരു ഫ്രീ ഡിസ്കവറി സെഷൻ ബുക്ക് ചെയ്യുക. (സ്ത്രീകൾ മാത്രം)