Sabna Farsana
കോച്ചിംങ്ങും കൗൺസിലിങ്ങും
Updated: May 4, 2021
മെച്ചപ്പെട്ട ജീവിത സന്തുലിതാവസ്ഥ കൈവരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

നിങ്ങളുടെ ജീവിതത്തിലെ ഏതെങ്കിലും മേഖലയെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
ജീവിതത്തിന്‍റെ വ്യത്യസ്ത റോളുകളും ഉത്തരവാദിത്തങ്ങളും തമ്മിൽ സന്തുലിതമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
മുൻഗണനകൾ അനുസരിച്ച് സമയം കാര്യക്ഷമമായി കൈകാര്യം ചെയ്യാനും ഒരു ദിനചര്യ ക്രമീകരിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
നിങ്ങളുടെ മൂല്യങ്ങൾ, ശക്തികൾ, ഇഷ്ടങ്ങൾ, ജീവിതത്തിന്‍റെ ലക്ഷ്യം എന്നിവ കണ്ടെത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
ജീവിതത്തിന്‍റെ വലിയ ലക്ഷ്യത്തിലേക്ക് എത്തിക്കുന്ന ചെറിയ ലക്ഷ്യങ്ങൾ നിശ്ചയിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
നിങ്ങളുടെ ലക്ഷ്യങ്ങളിൽ ഉറപ്പിച്ച് നിറുത്താനും അവ നേടിയെടുക്കാനും ഒരു പിന്തുണ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
ഉത്തരവാദിത്ത്വം ഏറ്റെടുത്ത് സ്വന്തമായി കൈകാര്യം ചെയ്യാൻ കഴിയുമെന്ന് നിങ്ങൾ വിശ്വസിക്കുന്ന പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ചർച്ച ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
നിങ്ങളുടെ നിയന്ത്രണത്തിലുള്ള വികാരങ്ങൾ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായി ചെയ്യേണ്ടത് ചർച്ച ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്നും, നിങ്ങളുടെ തടസ്സങ്ങളെ എങ്ങനെ മറികടക്കാം എന്നതിനെ കുറിച്ചും സംസാരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
സമർത്ഥമായി ആശയവിനിമയം നടത്താനും മറ്റുള്ളവരെ സ്വാധീനിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
ഇന്നലെയേക്കാൾ നന്നായി ഇന്ന് ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
'അതെ' എങ്കിൽ ഒരു കോച്ചിനെ സമീപിക്കുക, നിങ്ങള്‍ക്ക് മാറ്റത്തിന്‍റെ ഉത്തരവാദിത്ത്വം ഏറ്റെടുക്കാനും ആവശ്യമായ നടപടികൾ കൈക്കൊള്ളാനുള്ള ദൃഢനിശ്ചയവും ഉണ്ടെങ്കിൽ.
നിങ്ങൾക്ക് സ്വന്തമായി കൈകാര്യം ചെയ്യാൻ കഴിയാത്ത ഒരു പ്രശ്നകരമായ വൈകാരിക അനുഭവം തുറന്ന് സംസാരിക്കേണ്ടതുണ്ടെങ്കിൽ,

ഭൂതകാലത്തിൽ നിന്നുള്ള നിങ്ങളുടെ വേദനകളും അസ്വസ്ഥതകളും സംസാരിക്കണമെങ്കിൽ,
വിഷാദരോഗം, ആസക്തി, പ്രവചനാതീതമായ സ്വഭാവങ്ങള്‍, മോശമായ പെരുമാറ്റം, ഒബ്സസീവ് പെരുമാറ്റങ്ങൾ എന്നിവ മറികടക്കണമെന്ന ആവശ്യം നിങ്ങള്‍ക്ക് ഉണ്ടെങ്കിൽ
നിങ്ങളുടെ ജീവിതം നിങ്ങളല്ല നിയന്ത്രിക്കുന്നത് എന്നും, എല്ലാം തകർന്ന് വീഴുന്ന പോലെയും തോന്നുകയാണെങ്കിൽ,
നിങ്ങളുടെ പ്രവൃത്തികളുടെ ഉത്തരവാദിത്ത്വം ഏറ്റെടുക്കാൻ ബുദ്ധിമുട്ടും എല്ലാം കൈവിട്ടു പോകുന്ന പോലെയും തോന്നുകയാണെങ്കിൽ,
സ്വന്തമായി ഉത്തരം കണ്ടെത്താൻ കഴിയാത്തതിനാൽ ഉപദേശം നിങ്ങള്‍ക്ക് ആവശ്യമാണെങ്കില്‍,
ഒരു കൗൺസിലിറെ സമീപിക്കണം. പ്രതീക്ഷയറ്റ ഇരുളില്‍ നിന്നും പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് അവർ നിങ്ങൾക്ക് വഴി കാണിച്ചു തരും.
പക്ഷേ രണ്ട് സാഹചര്യത്തിലും, നിങ്ങളും ഒരു നല്ല ജീവിതത്തിലേക്കുള്ള വഴിയില്‍ പൂര്‍ണമായി സഹകരിക്കണം.
"ഒരു ഡോക്ടർക്ക് മരുന്ന് നിര്‍ദ്ദേശിക്കാന്‍ മാത്രമേ കഴിയൂ, പക്ഷെ ഫലം കാണണമെങ്കിൽ രോഗി മരുന്ന് കഴിക്കണം"
അത് പോലെ, ഈ യാത്രകളില്‍, നിങ്ങൾ ആഗ്രഹിക്കുന്ന ഫലം ലഭിക്കണമെങ്കിൽ നിങ്ങളുടെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കുന്നത് പോലെ സഹകരിക്കണം.