top of page
  • Writer's pictureSabna Farsana

വളരാനുള്ള സാധ്യത

വളരാനുള്ള സാധ്യത നമ്മൾ എല്ലാവരിലും മറഞ്ഞ് കിടക്കുന്നുണ്ട്. നിങ്ങളില്‍ എന്‍റെ സൈറ്റിലൂടെ പോകുന്നവര്‍ മിക്ക ഇടത്തും കണ്ടിട്ടുണ്ടാവും, 'ഞാൻ നിങ്ങളെ ഏറ്റവും മികച്ച സാധ്യതയിലേക്ക് എത്തിക്കാം' എന്ന്. എന്നാൽ എന്താണ്‌ ഈ 'മികച്ച സാധ്യത'? നിങ്ങളെ ഏറ്റവും മികച്ച ആളാക്കുന്ന നിങ്ങളുടെ ഏറ്റവും നല്ല ഗുണങ്ങളും നിങ്ങള്‍ക്ക് ഏറ്റവും നന്നായി ചെയ്യാൻ കഴിയുന്ന കഴിവുകളും.

ഇനി ഈ കഴിവുകളും ഗുണങ്ങളും ജീനുകളിൽ ഒളിഞ്ഞ് കിടന്ന്, ഒരു പ്രയത്നവും കൂടാതെ മാന്ത്രികമായി പുറത്ത്‌ വന്ന്‌, 'ഭാഗ്യവാന്‍മാരായ' വിജയിക്കുന്ന ആളുകളെ ഒറ്റ ദിവസം കൊണ്ട്‌ പ്രശസ്തിയിലേക്ക് കൊണ്ടു വരുന്ന ഒന്നാണോ ? നിങ്ങൾ വിചാരിച്ചത് ശരി തന്നെ, തീര്‍ച്ചയായിട്ടും അല്ല. എല്ലാ വിജയിച്ച ആളുകളുടെ പിന്നിലും കഠിന അദ്ധ്വാനത്തിന്‍റെയും നിരന്തരമായ പരിശ്രമത്തിന്‍റെയും കഥയുണ്ട്.

പഠിക്കാനുള്ള, പാടാനുള്ള, കളിക്കാനുള്ള, ന്യായവാദങ്ങൾ കണ്ടെത്താനുള്ള, രൂപകൽപന ചെയ്യുവാനുള്ള, പാചകം ചെയ്യുവാനുള്ള, അങ്ങനെ ഏത് ഒരു കഴിവ് ആയിക്കോട്ടെ, അത് ജന്മസിദ്ധമായ ഒന്ന് മാത്രമല്ല. അത് ഒന്നല്ലെങ്കി ഉള്ളിലുള്ള ജീനുകളോ അല്ലെങ്കിൽ പുറത്തുള്ള അന്തരീക്ഷമോ എന്നല്ല, പ്രകൃതിയോ അല്ലെങ്കിൽ പരിപോഷണമോ എന്നല്ല. യഥാർത്ഥത്തിൽ, 'നമ്മൾ വളരുമ്പോൾ ജീനുകളും അന്തരീക്ഷവും സഹകരിക്കുക മാത്രമല്ല, ജീനുകൾക്ക് നന്നായി പ്രവർത്തിക്കാൻ അന്തരീക്ഷത്ത് നിന്നുള്ള ഇൻപുട്ട് (നിക്ഷേപം) അത്യാവശ്യമാണ്' എന്ന് പറയുന്നു ഗിൽബെർറ്റ് ഗോട്ടിലെബ്, പ്രശസ്തനായ ന്യൂറോസയന്റിസ്റ്റ്. എല്ലാ കഴിവുകളും വികസിപ്പിക്കാന്‍ കഴിയും, വികസിപ്പിക്കുകയും വേണം ഈ ജന്മസിദ്ധി അതിന്‍റെ മികച്ച സാധ്യതയിൽ എത്തിക്കാൻ. ഇന്ന്‌ നിങ്ങൾ എടുക്കുന്ന പരീക്ഷകളും മത്സരങ്ങളും നിങ്ങളുടെ കഴിവുകളുടെ 'ഇന്നത്തെ' നിലയെ കുറിച്ച് മാത്രമേ അറിയിക്കുകയൊള്ളൂ. അതിന് അര്‍ത്ഥം ഭാവിയിലും അത് അങ്ങനെ തന്നെ ആയിരിക്കും എന്നല്ല. നിങ്ങൾ ആ കഴിവ് വികസിപ്പിക്കാന്‍ എടുത്ത പഠനവഴി എത്ര നല്ലതാണെന്നും, അതിൽ മാറ്റം വരുത്തേണ്ടതുണ്ടോ എന്നും, നിങ്ങൾ ആ കഴിവ് എത്രത്തോളം വികസിപ്പിച്ചിട്ടുണ്ട് എന്നും ഇനി എത്ര വികസിപ്പിക്കണം എന്നുള്ള ഉൾക്കാഴ്ചയാണ് ഈ പരീക്ഷകളും മത്സരങ്ങളും തരിക. പണ്ട്‌ സ്കൂളിൽ നിങ്ങള്‍ക്ക് കിട്ടിയ കുറഞ്ഞ മാര്‍ക്ക് വെച്ച് നിങ്ങൾക്ക് ഇപ്പോഴും വിവരം കുറവാണ് എന്ന് അർത്ഥം വെക്കാനാവില്ല. ഏത് കഴിവും നിങ്ങൾ മനസ്സ് വെക്കുകയാണെങ്കിൽ വികസിപ്പിച്ച് എടുക്കാവുന്നതൊള്ളൂ. അത് പോലെ, നിങ്ങളിലുള്ള ഗുണങ്ങളും മാറ്റി വികസിപ്പിച്ച് എടുക്കാം. നിങ്ങൾ കുട്ടി ആയിരിക്കുമ്പോൾ അന്തർമുഖനായത് കൊണ്ട്‌ ഇപ്പോഴും അങ്ങനെ ആവാം, പക്ഷെ അങ്ങനെ തന്നെ ആയിരിക്കണം എന്നില്ല. കഴിഞ്ഞ് പോയ ജീവിതത്തിൽ നിങ്ങൾ ചില സന്ദര്‍ഭങ്ങളില്‍ തിരഞ്ഞെടുത്തത് വെച്ചോ അല്ലെങ്കിൽ ഏതെങ്കിലും പരീക്ഷയിൽ നിന്നോ മറ്റുള്ളവരിൽ നിന്നോ നിങ്ങള്‍ക്ക് ചാർത്തപ്പെട്ടത് വെച്ചോ നിങ്ങള്‍ക്ക് കിട്ടിയ നിങ്ങളെ കുറിച്ചുള്ള വിവരണങ്ങളിൽ നിങ്ങളുടെ സ്വന്തത്തെ നിര്‍ബന്ധിച്ച് ഒതുക്കരുത്. ഏത് സന്ദര്‍ഭത്തിലും അപ്പൊ നിങ്ങള്‍ക്ക് വേണ്ടത് അല്ലെങ്കിൽ ആവശ്യം എന്താണോ നോക്കി നിങ്ങള്‍ക്ക് ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുക. അങ്ങനെ, നിങ്ങളുടെ ഏറ്റവും മികച്ച പതിപ്പിനെ സ്വപ്നം കാണുക, എന്നിട്ട് നിങ്ങളുടെ കഴിവുകളും ഗുണങ്ങളും ഏറ്റവും മികച്ച സാധ്യതയിലേക്ക് വികസിപ്പിച്ച് സ്വപ്നത്തിലേക്ക് മുന്നേറുക.

22 views0 comments
bottom of page